LATEST ARTICLES

മാള പഞ്ചായത്ത് മുട്ടക്കോഴികളെ വിതരണം ചെയ്തു

മാള : മാള ഗ്രാമ പഞ്ചായത്ത് വനിതകള്‍ക്ക് മുട്ടകോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സുകുമാരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിനീത സദാനന്ദന്‍ അധ്യക്ഷനായ ചടങ്ങില്‍ പി.എസ്. ശ്രീജിത്, വെറ്റിനറി സര്‍ജന്‍ ഡോ. രാഖി, തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍പ്പെട്ട അര്‍ഹരായ 1200 ഗുണഭോക്താക്ക് ആറു കോഴികളെ വീതം 7200 കോഴികളെ...

കരൂപ്പടന്ന ഗ്രാമീണ വായനശാല സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മത്സരം മാര്‍ച്ച് 30 മുതല്‍

വെള്ളാങ്കല്ലൂര്‍ : കരൂപ്പടന്ന ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. റിംഗ് പ്ലാസ വിന്നേഴ്‌സ് ട്രോഫിക്കും ലക്കി ഹോട്ടല്‍ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള ന്യൂ പൂര്‍ണ്ണിമ ജ്വല്ലറി അഖില കേരള ഫുട്‌ബോള്‍ പവേര്‍ഡ് ബൈ ട്രൂകോട്ട് പെയിന്റ്‌സ് 2017 മാര്‍ച്ച് 30 മുതല്‍ ഹൈസ്‌കൂള്‍ ഫഌ് ലൈറ്റ് ഗ്രൗണ്ടില്‍ ആരംഭിക്കുന്നു. പ്രവേശനം പാസ്സ്...

പൊയ്യ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

മാള : പൊയ്യ ഗ്രാമപഞ്ചായത്ത് 201718 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി അശോകന്‍ ബജറ്റ് അവതരണം നടത്തി. ഉല്‍പാദന മേഖലയ്ക്ക് 63,25,000 സേവന മേഖല 5,07,07,200, പശ്ചാത്തല മേഖല 2,78,85,000 ക്ഷേമ പെന്‍ഷന്‍ 3,10,00,000 എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്. മനസ്സ് മീഡിയ

പൊയ്യ പഞ്ചായത്ത് എട്ടാം വാര്‍ഡ് ജലനിധി വാര്‍ഷിക പൊതുയോഗം ശനിയാഴ്ച

മാള : പൊയ്യ ഗ്രാമപഞ്ചായത്ത് 8ാം വാര്‍ഡ് ജലനിധി ശുദ്ധജലവിതരണ സമിതിയില്‍ അംഗങ്ങളായവരുടെ വാര്‍ഷിക പൊതുയോഗം 2017 മാര്‍ച്ച് 25ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 3.30ന് മടത്തുംപടി എന്‍.എസ്.എല്‍.പി.എസ് സ്‌കൂളില്‍ വെച്ച് നടത്തപ്പെടുന്നു. ശുദ്ധജലവിതരണ സമിതി പ്രസിഡന്റ് ജോളി സജീവ് അദ്ധ്യക്ഷത വഹിക്കും. 8ാം വാര്‍ഡ് മെമ്പറും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ  പി.എം....

മാള ഗ്രാമപഞ്ചായത്ത് അറിയിപ്പ്

മാള : മാള ഗ്രാമപഞ്ചായത്ത് മാര്‍ച്ച് 26ാം തീയതി ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. സാമ്പത്തിക വര്‍ഷാവസാനം ആയതിനാല്‍ കരം അടയ്ക്കുന്നതിനും മറ്റ് സാമ്പത്തിക ബാധ്യതകളും പിഴകളും അടയ്ക്കുന്നതിനും വേണ്ടിയാണ് ഞായറാഴ്ച പഞ്ചായത്ത് തുറന്നു പ്രവര്‍ത്തിക്കുക എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മനസ്സ് മീഡിയ

നിര്യാതനായി

മാള. അന്നമനട കല്ലൂര്‍ തേമാലി പറമ്പില്‍ ബഷീര്‍ (52) നിര്യാതനായി. ഭാര്യ: റാബിയ. മക്കള്‍: റംഷീന, മുഹമ്മദ് ഹാരിസ്. മരുമക്കള്‍: നഹാസ്. ഖബറടക്കം വെള്ളി രാവിലെ 11.00. കല്ലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മനസ്സ് മീഡിയ

വില്ല വാടകയ്‌ക്കെടുത്ത് അനാശാസ്യം; മൂന്നുപേര്‍ അറസ്റ്റില്‍

ഗുരുവായൂര്‍ : വില്ല വാടകയ്‌ക്കെടുത്ത് അനാശാസ്യം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് നടന്ന റെയ്ഡില്‍ സ്ത്രീയടക്കം മൂന്നു പേര്‍ പിടിയില്‍. പാലക്കാട് ചൊളോട് പുത്തന്‍പുരയ്ക്കല്‍ സതീഷ്‌കുമാര്‍ (47), ചാവക്കാട് തിരുവത്ര കൂര്‍ക്കപ്പറമ്പില്‍ ബാബു (42), പത്തനംതിട്ട മേപ്രത്ത് റീന (40), എന്നിവരാണ് അറസ്റ്റിലായത്. പുത്തമ്പല്ലിയിലുള്ള വില്ലയില്‍ അനാശാസ്യം നടക്കുന്നുവെന്ന രഹസ്യസൂചനയെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ സി.ഐമാരായ എന്‍....

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലിന് സജ്ജീകരണങ്ങളില്ല ; ജനം വലഞ്ഞു

പാവറട്ടി : ആവശ്യത്തിന് സജ്ജീകരണങ്ങള്‍ ഇല്ലാത്തതിനാല്‍ പാവറട്ടി ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കലിന്റെ ആദ്യദിനം ജനം വലഞ്ഞു. രാവിലെ പത്തിന് ആരംഭിക്കേണ്ട കാര്‍ഡ് പുതുക്കല്‍ തുടങ്ങിയത് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ്. പാവറട്ടി മനപ്പടി സാംസ്‌കാരികനിലയത്തിലാണ് കാര്‍ഡ് പുതുക്കുന്നതിനായി സൗകര്യം ഒരുക്കിയിരുന്നത്. രാവിലെ എട്ടരയോടെ ജനങ്ങള്‍ എത്തിത്തുടങ്ങിയെങ്കിലും പത്ത് കഴിഞ്ഞിട്ടും കാര്‍ഡ് പുതുക്കാന്‍ നടപടികളായില്ല. ഒരു ലാപ്‌ടോപ്പുമായി...

നാട്ടിക എസ്.എന്‍ കോളേജില്‍ എസ്എഫ്‌ഐ എബിവിപി സംഘട്ടനം

തൃപ്രയാര്‍ : നാട്ടിക ശ്രീനാരായണ കോളേജില്‍ എസ്എഫ്‌ഐ  എബിവിപി സംഘട്ടനം. ഇരുവിഭാഗത്തിലും പെട്ട ഓരോ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഫ്‌സര്‍, എബിവിപി പ്രവര്‍ത്തകന്‍ ഗംഗൈയിന്‍ എന്നിവര്‍ക്കാണ് പരിക്ക്. അഫ്‌സറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഗംഗൈയിനെ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഇന്ന് കോളേജിന് പ്രിന്‍സിപ്പല്‍ അവധി പ്രഖ്യാപിച്ചു. സര്‍വകലാശാല പരീക്ഷയും ഡിസിഎ...

നിര്യാതനായി

മാള. കാരൂര്‍ മടത്തി പറമ്പില്‍ ബീരാന്‍ (80) നിര്യാതനായി. ഭാര്യ: കുഞ്ഞി ഖദീജ. മക്കള്‍: ഷിഹാബ് (ദുബായ്) മുഹമ്മദ്, സുഹറ. മരുമക്കള്‍: റഹീന, ജമീല, പരേതനായ ഹനീഫ. മനസ്സ് മീഡിയ